അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച് കുടുംബം. കണ്ണുകള്‍ ദാനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായതായി സുഹൃത്ത് വേണു രാജാമണി അറിയിച്ചു.
പി ടി തോമസിന്റെ മൃതദേഹം നാളെ രാവിലെ ആറുമണിയോടെ പാലാരിവട്ടത്തെ വസതിയിലെത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും
8.30 മുതല്‍ 1.30 വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. രാഹുല്‍ ഗാന്ധി എംപി അന്തിമോപചാരം അര്‍പ്പിക്കും.
You must be logged in to post a comment Login