വിവോ രണ്ട് പുതിയ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ ടി 1 പ്രോ 5 ജിയും വിവോ ടി 1 44 ഡബ്യു എന്നീ ഫോണുകളാണ് പുതിതായി അവതരിപ്പിച്ചത്.
അമേലെഡ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778ജി, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 66 വാട്സ് ടര്‍ബോ ചാര്‍ജിംഗ് പിന്തുണയുള്ള 4700 എംഎഎച്ച് ബാറ്ററി എന്നിവയുമായാണ് വിവോ ടി 1 പ്രോ 5 ജി വരുന്നത്. വിവോ ടി1 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് ഡിസ്പ്ലേ, 44 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയുമായാണ് വരുന്നത്.
ആഗോള സാങ്കേതിക ബ്രാന്‍ഡ് എന്ന നിലയില്‍, ഏറ്റവും മത്സരാധിഷ്ഠിതമായ വിലനിലവാരത്തില്‍ മെച്ചപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്കുന്നതില് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വിവോ ഇന്ത്യയുടെ ഡയറക്ടര്‍ പങ്കജ് ഗാന്ധി പറഞ്ഞു.
ഇത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്യുകയും എല്ലാ തലത്തിലും ടര്‍ബോ ചാര്‍ജ്ജ് ചെയ്ത പ്രകടനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ടി1 പ്രോ 5ജി 6GB+128GB വേരിയന്റിന് 23,999 രൂപയാണ് വില. അതേസമയം 8GB+128GB വേരിയന്റിന് 24,999 രൂപയും. ടി1 44വാട്സ് 4 GB + 128 GB ന് 14,499 രൂപയ്ക്കും 6GB + 128 GB വേരിയന്റിന് 15,999 രൂപയ്ക്കും ലഭിക്കും. 8GB വേരിയന്റിന് 17,999 രൂപയാണ് വില.
You must be logged in to post a comment Login