ആകാംക്ഷ ഉണർത്തി ‘പുഴു’ ടീസർ. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയിലറിൽനിന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയതോടെ പ്രേക്ഷകർ അദ്ദേഹത്തിന്റെ മറ്റൊരു പെർഫോമൻസിനായി കാത്തിരിക്കുകയാണ്. മെയ് 13ന് സോണി ലിവ്വിലൂടെ റിലീസ് ആകുന്ന സിനിമയുടെ പുതിയ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
മമ്മൂട്ടി, പാർവതി തിരുവോത്ത്, കോട്ടയം രമേശ്, ബാലതാരമായ വാസുദേവ് സജീഷ് എന്നിവരെ ടീസറിൽ കാണാം. നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
You must be logged in to post a comment Login