മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യമായാണ് രവീണ മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് കൊച്ചിയിൽ ആരംഭിക്കും. 2006ൽ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക് ദിൻ അൻ ജാനേ മേൻ എന്ന ബോളിവുഡ് ചിത്രത്തിൽ മമ്മൂട്ടിയും രവീണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡിന് മാത്രമല്ല, തെന്നിന്ത്യൻ സിനിമാ മേഖലയ്ക്കും മലയാളത്തിനും സുപരിചിതയാണ് രവീണ. ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്കില്‍ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് രവീണ നടത്തിയത്. ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രമിക സെൻ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. കെ.ജി.എഫ് 2 മലയാളം പതിപ്പിൽ മലയാള നടി ലെനയാണ് രവീണയ്ക്ക് ശബ്ദം നൽകിയത്. എന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് രവീണ
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...
You must be logged in to post a comment Login