Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തല്ലി ബോധംകെടുത്തിയെന്ന വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കിടെ യു.ഡി.എഫ് അംഗങ്ങൾ തല്ലി ബോധംകെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കാതെ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യം ഇ പി ജയരാജനോട് തന്നെ ചോദിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. നിയമസഭയിൽ സംഘർഷത്തിന് തുടക്കമിട്ടത് യു.ഡി.എഫാണെന്ന വാദവുമായി രംഗത്തെത്തിയപ്പോഴാണ് ശിവൻകുട്ടിയെ യു.ഡി.എഫുകാർ തല്ലി ബോധം കെടുത്തിയെന്ന് ജയരാജൻ ആരോപിച്ചത്.

‘കുറ്റപത്രം ഇന്നലെ കോടതിയിൽ വായിച്ചു. 26ന് വീണ്ടും കേസ് വച്ചിരിക്കുകയാണ്. അതിനു ശേഷം വിചാരണ ആരംഭിക്കും. വിചാരണയുടെ പരിധിയിലുള്ള കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, ആ കേസിലെ പ്രതിയെന്ന നിലയിൽ ഞാൻ പരസ്യമായി ചർച്ച ചെയ്യുന്നത് ശരിയല്ല’, ശിവൻകുട്ടി പറഞ്ഞു. ജയരാജന്‍റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ ശിവൻകുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘അത് എൽഡിഎഫ് കൺവീനറുടെ അഭിപ്രായം. ഞാൻ ആ കേസിൽ പ്രതിയാണ്. എന്നെ സംബന്ധിച്ചുള്ള കാര്യങ്ങൾ എന്‍റെ വക്കീൽ കോടതിയിൽ പറയും’ ,ശിവൻകുട്ടി പറഞ്ഞു.

യു.ഡി.എഫ് അംഗങ്ങൾ ആസൂത്രിതമായി പദ്ധതി തയാറാക്കിയാണ് സഭയിലെത്തിയതെന്നായിരുന്നു ഇ.പി ജയരാജന്‍റെ പ്രധാന ആരോപണം. എൽ.ഡി.എഫ് അംഗങ്ങൾക്കെതിരെ ശക്തമായ ആക്രമണമാണ് ഉണ്ടായതെന്നും ആരോഗ്യം അനുവദിച്ചാൽ 26ന് കോടതിയിൽ ഹാജരാകുമെന്നും ജയരാജൻ പറഞ്ഞു. വനിതാ എം.എൽ.എമാരെ കടന്നുപിടിച്ചതായും ആരോപണമുയർന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ജയരാജൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...