Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി 

ന്യൂ ഡൽഹി: എൻ.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നീക്കം.

ഹർത്താൽ അനുകൂലികൾ മാസ്കും ഹെൽമെറ്റും ധരിച്ച് പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. 70 കെ.എസ്.ആർ.ടി.സി ബസുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞ് നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടങ്ങളിലാണ് ബോംബേറുണ്ടായത്. കല്യാശ്ശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായി. കല്ലേറിലും ബോംബേറിലും 15 പേർക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ ബൈക്കിലെത്തിയ അക്രമികൾ പോലീസുകാരെ ഇടിച്ചുവീഴ്ത്തി. കോഴിക്കോട് മാധ്യമ ന്യൂസ് സംഘത്തിന്‍റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമണവുമായി ബന്ധപ്പെട്ട് 127 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 57 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ചോദ്യം ചെയ്യൽ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രതികളെ ഇന്നലെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...