Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിഴിഞ്ഞം സമരം; ഉറപ്പ് രേഖാമൂലം നൽകണമെന്ന് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സമവായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന് സമരസമിതി. മന്ത്രിതല ഉപസമിതിയുടെ നിർദേശങ്ങളിൽ തീരുമാനം സമരസമിതി സർക്കാരിനെ അറിയിക്കും.

പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. തീരശോഷണം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും ധാരണയായി. ഏഴ് ആവശ്യങ്ങളിൽ ആറെണ്ണത്തിൽ രേഖാമൂലം ഉറപ്പ് ലഭിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിൻമാറാനാണ് സാധ്യത.

കഴിഞ്ഞ ആഴ്ചകളിൽ തുറമുഖ പണിമുടക്കിന് ആഹ്വാനം ചെയ്ത് പള്ളികളിൽ വായിച്ചിരുന്ന സർക്കുലർ ഇന്നില്ലാത്തതും സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത മയപ്പെടുന്നുവെന്നതിന്‍റെ സൂചനയാണ്. ചൊവ്വാഴ്ച മന്ത്രിതല സമിതിയുമായി വീണ്ടും ചർച്ച നടത്തും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...