Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊച്ചിയിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി; ജലവിതരണം 2 ദിവസം മുടങ്ങും

കൊച്ചി: ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി. കൊച്ചി പാലാരിവട്ടം-തമ്മനം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പാണ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകി പലയിടത്തും റോഡ് തകർന്നു. സമീപത്തെ കടകളിലും വെള്ളം കയറി. പാലാരിവട്ടത്ത് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

40 വർഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയതെന്നാണ് വിവരം. ഇതുമൂലം ചിലയിടങ്ങളിൽ രണ്ട് ദിവസം ജലവിതരണം മുടങ്ങും. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല ഭാഗങ്ങളിലും ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര മേഖലയിലും ജലവിതരണം മുടങ്ങും. നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ജലവിതരണത്തിന്‍റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...