Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിദ്യാർഥി കണ്‍സെഷൻ; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ വിഷയത്തിൽ കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പരസ്യ പ്രതിഷേധം ശക്തമാക്കി. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. ഇളവ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഔദാര്യമല്ലെന്നും സാമ്പത്തികാടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തരംതിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അലോഷ്യസ് പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കെ.എസ്.ആർ.ടി.സി മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകർന്നു. എട്ട് കെ.എസ്.യു പ്രവർത്തകരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും പരിശോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.എസ്.ആർ.ടി.സി വിദ്യാർത്ഥി കൺസെഷൻ ഇളവ് സംബന്ധിച്ച നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...