സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയർന്ന സ്വർണ വിലയിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 44600 രൂപയായി. അക്ഷയ തൃതീയ ദിനത്തിൽ നേരിയ ഇടിവ് ഉണ്ടായതിൽ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 4635 രൂപയാണ് വില.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില