Friday, June 2, 2023

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാം; ‘സഞ്ചാർ സാഥി’ പോർട്ടൽ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി

‘സഞ്ചാർ സാഥി’ പോർട്ടൽ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ഉൾപ്പെടെ സഹായിക്കുന്ന പോർട്ടലാണ് സഞ്ചാർ സാഥി’.

കേന്ദ്ര ടെലികോം വകുപ്പിന് കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ചയാണ് നടക്കുക. നിലവിൽ പോലീസ് വഴിയാണ് ബ്ലോക്കിങ് നടപടി ക്രമങ്ങൾ നടക്കുന്നത്.

എന്നാൽ, ഇനി വ്യക്തിക്ക് സ്വന്തം നിലയിൽ ഓൺലൈൻ ആയി അപേക്ഷിക്കാൻ സാധിക്കും. 2019 ആരംഭിച്ചതാണ് സേവനം. എന്നാൽ ഇത് ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കുവാൻ സാധിക്കില്ല. അതേസമയം ഫോൺ തിരിച്ചു കിട്ടിയാൽ അൺബ്ലോക്ക് ചെയ്യുവാനും സാധിക്കും.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles