ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഖത്തറിലെ ഗ്രാൻഡ് പ്രീ വേദി ലൂസൈൽ സർക്യൂട്ട്. ലോകത്തെത്തന്നെ ഏറ്റവും നീളമേറിയ മോട്ടോർസ്പോർട്ട് പിറ്റ് ലൈൻ കെട്ടിടത്തിനുള്ള ഗിന്നസ് അംഗീകാരമാണ് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാലിനെ തേടിയെത്തിയത്.
ലോകത്തെ തന്നെ ഒരു റെയ്സ്ഡ് ട്രാക്കിലെ ഏറ്റവും നീളംകൂടിയ പിറ്റ് ലൈൻ കെട്ടിടമാണ് ഇവിടെയുള്ളത്. 402.1 മീറ്റർ നീളമാണ് പിറ്റ് ലൈൻ കെട്ടിടത്തിന് ഉള്ളത്. ലൂസൈൽ സർക്യൂട്ടിലെ പിറ്റ് ലൈൻ കെട്ടിട നിർമ്മാണത്തിൽ അഷ്ഗാലിനുള്ള ഗിന്നസ് റെക്കോർഡ് നേട്ടം വളരെ പ്രധാനപ്പെട്ടതാണ് എന്നും ലോക റെക്കോർഡുകളുടെ അഷ്ഗാൽ നടപ്പാക്കിയ പദ്ധതികളിൽ ഇതും ഉൾപ്പെടുമെന്നും റോഡ്സ് പ്രോജക്ട് വിഭാഗം മാനേജർ എൻജി. സഊദ് അൽ തമീമി റെക്കോർഡ് നേട്ടത്തെക്കുറിച്ച് പ്രതികരിച്ചു. 50 റേസിംഗ് കാർ ഗ്യാരേജുകളാണ് പുതിയ പിറ്റ് ലൈൻ കെട്ടിടത്തിൽ ഉൾപ്പെടുന്നത്.