Vismaya News
Connect with us

Hi, what are you looking for?

Automobile

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഫോക്‌സ്‌ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഉത്സവ സീസൺ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌ഫെസ്റ്റ് 2023ന്റെ പ്രഖ്യാപനം വന്നു. ഫെസ്റ്റിന് മുന്നോടിയായി ഫോക്‌സ്‌വാഗന്റെ ജനപ്രിയ മോഡലുകളായ ടൈഗണ്‍, വിര്‍ട്ടസ് എന്നിവയില്‍ പുതിയ ഫീച്ചര്‍ മെച്ചപ്പെടുത്തലുകള്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ വിര്‍ട്ടസ് മാറ്റ് എഡിഷന്‍ (കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ്) പുറത്തിറക്കി അതിന്റെ ജിടി എഡ്ജ് ശേഖരവും വിപുലീകരിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 2023 ഒക്ടോബര്‍ 03 മുതല്‍ നവംബര്‍ 15 വരെ കമ്പനിയുടെ 189 വില്‍പന കേന്ദ്രങ്ങളിലും, 133 സര്‍വീസ് ടച്ച്‌പോയിന്റുകളിലുടനീളവും പ്രത്യേക ഓഫറുകളും ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഫോക്‌സ്‌ഫെസ്റ്റ് 2023 കാലയളവില്‍ ബുക്കിങുകള്‍ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...