Vismaya News
Connect with us

Hi, what are you looking for?

Automobile

കടല്‍ കടന്ന് മാരുതി സുസുക്കി ജിംനി; കയറ്റുമതി ആരംഭിച്ചു

മാരുതി സുസുക്കി ഇന്ത്യയില്‍ നിര്‍മ്മിച്ച ഓഫ് റോഡ് വാഹനമായ മാരുതി സുസുക്കി ജിംനി കടല്‍ കടക്കാനൊരുങ്ങുകയാണ്. ജിംനി മോഡലുകള്‍ കമ്പനി കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പതിനെട്ടാമത്തെ മോഡലാണ് മാരുതി സുസുക്കി ജിംനി.

പല വിപണികളിലും സുസുക്കി ജിംനിയുടെ 3 ഡോര്‍ പതിപ്പ് വില്‍പ്പന നടത്തുന്നുണ്ട് എങ്കിലും 5 ഡോറുകളുള്ള ജിംനി മോഡല്‍ ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിങ്ങനെയുള്ള രാജ്യങ്ങളിലേക്കാണ്
മാരുതി സുസുക്കി ജിംനി 5 ഡോര്‍ എസ്യുവി കയറ്റുമതി ചെയ്യുന്നത്. മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയര്‍, എസ്-പ്രെസ്സോ, ബലേനോ, ബ്രെസ്സ എന്നീ മോഡലുകളും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

മാരുതി സുസുക്കി ജിംനി 5 ഡോര്‍ 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വച്ചാണ് അവതരിപ്പിച്ചത്. 2023 ജൂണില്‍ ഈ വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. മാരുതി സുസുക്കി ജിംനി രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. വാഹനത്തിന്റെ സെറ്റ വേരിയന്റിന് 12.74 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ജിംനിയുടെ ആല്‍ഫ വേരിയന്റിന്റെ എക്‌സ് ഷോറൂം വില 15.5 ലക്ഷം രൂപയാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...