Vismaya News
Connect with us

Hi, what are you looking for?

Automobile

ഏസർ ആദ്യത്തെ ഇ-സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 99,999 രൂപ മുതൽ

ഇന്ത്യൻ വിപണിയില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ ഉപകരണങ്ങളിലൂടെ സുപരിചതരായ ഏസര്‍. മുവി 125 4ജി എന്നാണ് ഇ- സ്കൂട്ടറിന് പേരിട്ടിരിക്കുന്നത്. 99,999 രൂപയാണ് ഇ- സ്കൂട്ടറിന്റെ എക്‌സ് ഷോറൂം വില. വെള്ള, കറുപ്പ്, ഗ്രേ നിറങ്ങളില്‍ സ്‌കൂട്ടര്‍ വിപണിയിലെത്തും.

ആകര്‍ഷണീയമായ രൂപകല്‍പനയിലാണ് മുവി 125 4ജി അവതരിപ്പിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സിംഗിള്‍ പീസ് സീറ്റ് എന്നിവയാണ് ഏസര്‍ മുവി 125 4ജി ഇ-സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വളരെ ലളിതമെന്ന് തോന്നുന്ന ഡിസൈന്‍. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്‍ഭാഗത്ത് സിംഗിള്‍ ഓഫ്‌സെറ്റ് മോണോഷോക്കും നല്‍കിയിരിക്കുന്നു. ഡിസ്‌ക് ബ്രേക്കുളാണ് മുന്നിലും പിന്നിലും.

ഏറ്റവും പുതിയ ബാറ്ററി സ്വാപ്പബിള്‍ സാങ്കേതിക വിദ്യയുമായാണ് മുവി 125 4ജി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. മാറ്റി ഉപയോഗിക്കാവുന്ന ബാറ്ററിയാണിത്. 48 വാട്ട് 3.2 ആംപിയറിന്റെ രണ്ട് ബാറ്ററികളുണ്ടാവും. ഇതുപയോഗിച്ച് ഒറ്റച്ചാര്‍ജില്‍ 80 കിമീ സഞ്ചരിക്കാം. പരമാവധി മണിക്കൂറില്‍ 75 കിമീ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. നാല് മണിക്കൂറില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്ലൂടൂത്ത് സൗകര്യമുള്ള 4 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ഈബൈക്ക്‌ഗോ എന്ന ഇവി സ്റ്റാര്‍ട്ട് അപ്പ് ആണ് മുവി 125 4ജി വികസിപ്പിച്ചത്. സെപ്റ്റംബറില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഈ വര്‍ഷത്തെ ഇവി ഇന്ത്യ എക്‌സ്‌പോയില്‍ വെച്ചാണ് മുവി 125 4ജി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...