ലക്നൗ: ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ്. പൊതുതാത്പര്യം മുന്‍ നിര്‍ത്തിയാണ് നിരോധനമെന്നും സര്‍ക്കാര്‍. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്പന്നങ്ങള്, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നതായ് കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പണം നല്കാത്തവരെ കരിമ്പട്ടികയില്‍ ഉള്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൂത്തിച്ചേര്‍ത്തു.
അതേസമം, ഉത്തര്‍പ്രദേശില്‍ ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യോഗി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് അറിയിച്ചിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.