Vismaya News
Connect with us

Hi, what are you looking for?

NATIONAL

ശിക്ഷയായി കുട്ടിയെക്കൊണ്ട് സിറ്റ് അപ് ചെയ്യിപ്പിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ജജ്പൂര്‍: അധ്യാപകന്റെ ശിക്ഷാ നടപടിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. രുദ്ര നാരായണ്‍ സേതി(10) യാണ് മരിച്ചത്. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുഖിയ പൊലീസ് പരിധിയില്‍ ഒറാലിയിലെ സൂര്യനാരായണ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്.

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ രുദ്രയും സഹപാഠികളും ക്ലാസ് സമയത്ത് പുറത്ത് കളിക്കുന്നതായി അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടു. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയപ്പോള്‍ അധ്യാപകന്‍ അവരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. രുദ്ര അതിന് ഉത്തരം പറഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കുട്ടിയോട് മുട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷയായി സിറ്റ് അപ് ചെയ്യാനും നിര്‍ദേശിച്ചു. മൂന്നോ നാലോ സിറ്റ് അപ് കഴിഞ്ഞപ്പോള്‍ രുദ്ര കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സഹപാഠി പറഞ്ഞു.

ഉടന്‍ തന്നെ രുദ്രയെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കൊണ്ടുപോയി.പിന്നീട് കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും. അവിടെ എത്തിയപ്പോള്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്‌കൂളിലെ പ്രധാന അധ്യാപിക പ്രമീള പാണ്ഡ പറഞ്ഞു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രുദ്രയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ സ്‌കൂളിനെ അറിയിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...