Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അനുപമയുടെ യുട്യൂബ് വരുമാനം അഞ്ചു ലക്ഷം; വരുമാനം നിലച്ചതോടെ കുറ്റകൃത്യത്തില്‍ പങ്കാളിയായി

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയായിരുന്നെന്ന് എഡിജിപി. സ്പുടമായി ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയ്ക്ക് യുട്യൂബില്‍ അഞ്ചുലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. ഓരോ വീഡിയോയ്ക്കും ലക്ഷകണക്കിന് വ്യൂവ്‌സും ലഭിച്ചിരുന്നു.

കഴിഞ്ഞ ജൂലായില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ അനുപമയെ ഡീമോണിറ്റൈസ് ചെയ്തതോടെയാണ് ആദ്യം പദ്ധതിയെ എതിര്‍ത്തിരുന്ന അനുപമയും മാതാപിതാക്കളോടൊപ്പം ചേര്‍ന്നത്. മൂന്നു മാസത്തിന് ശേഷം ഈ സാഹചര്യം മാറുമെന്ന് അറിയാമായിരുന്നെങ്കിലും സാമ്പത്തിക ബാധ്യത തീര്‍ക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പദ്ധതികള്‍ മെനയുകയായിരുന്നു.

കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക നഷ്ടമാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിലേക്ക് നയിച്ചത്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനിടയില്‍ കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച ഫോണ്‍കോളിലെ ശബ്ദം തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് സൂചന നല്‍കിയിരുന്നു. ഇതോടെയാണ് കൃത്യമായി പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രതികള്‍ മുന്നോട്ടു പോയത്. പദ്മകുമാറിന് അഞ്ച് കോടിയുടെ ബാധ്യതയാണുള്ളതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...