Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വെള്ളരിക്കാ പോലെ വിത്തുകളുടെ ഗുണങ്ങളും നിരവധി; അറിയാം ഇക്കാര്യങ്ങൾ

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെള്ളരി അഥവാ കുക്കുമ്പർ. ദിവസേന ഒരു കുക്കുമ്പർ കഴിക്കുന്നത് ചർമത്തിന്റെ തിളക്കത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്.

ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. വെള്ളരിക്ക പോലെ തന്നെ ഗുണമുള്ളതാണ് വെള്ളരിക്കാ വിത്തുകള്‍ക്കും. അവയെ കുറിച്ച് അറിയാം.

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് വെള്ളരിക്കാ വിത്തുകള്‍. വെള്ളരിക്കയുടെ വിത്തിലും വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വെള്ളരിക്കാ വിത്തില്‍ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പ് കുറയ്‌ക്കാനും അതുവഴി വണ്ണം കുറയ്‌ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.

നിരവധി ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് വെള്ളരിക്കയുടെ വിത്തിൽ അടങ്ങിയിട്ടുള്ളത്. വെള്ളരിക്കാ കുരുവിന്റെ ഏറ്റവും വലിയ സവിശേഷതയായി വിശേഷിപ്പക്കപ്പെടുന്നത് വായ്നാറ്റം അകറ്റാം എന്നതാണ്. ഇവ കഴിക്കുന്നത് വായ് നാറ്റം, പല്ലിലെകേടുകൾ, മോണയിലെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും.

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്‌ക്കാനും സഹായിക്കും.

വെള്ളരിക്ക വിത്ത് കഴിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ബലവും നൽകുന്നതിനൊപ്പം മുടി വളർച്ചയേയും സഹായിക്കുന്നു. കുക്കുമ്പർ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശം മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് മുടികൊഴിച്ചിൽ, താരൻ, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...