Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ദർശനം ലഭിക്കുന്ന 12 ദിവസങ്ങൾ; തിരുവൈരാണിക്കുളം ക്ഷേത്രം മഹോത്സവത്തെ കുറിച്ചറിയാം

ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര മു​ത​ൽ 12 ദി​വ​സം മാ​ത്രം തു​റ​ക്കു​ന്നു​വെ​ന്ന അ​പൂ​ർ​വ​ത​യു​ള്ള ക്ഷേ​ത്ര​മാണ് തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്രം. തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളാണ്.

തിരുവാതിര നാളായ 2023 ഡിസംബർ 26 ചൊവ്വാഴ്ച മുതൽ 2024 ജനുവരി 6 ശനിയാഴ്ച വരെയാണ് നടതുറപ്പ് മഹോത്സവം നടക്കുന്നത്.

പാർവ്വതി ദേവിയുടെ അനുഗ്രഹം നേടാൻ നടതുറന്നുള്ള ദർശനത്തിനു വിശ്വാസികൾ ഒഴുകിയെത്തും ഇവിടെ. സ്ത്രീകളുടെ ശബരിമല എന്നും തിരുവൈരാണിക്കുളം ക്ഷേത്രം അറിയപ്പെടുന്നു.

എറണാകുളം ആലുവയിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ കാ​ല​ടി​ക്ക​ടു​ത്ത്​ കാ​ഞ്ഞൂ​ർ തൃ​ക്ക​ണി​ക്കാ​വി​​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന ഐ​തി​ഹ്യ​പ്ര​ധാ​ന​മാ​യ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ്​ ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.

ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്കായി ദർശനം നല്കുന്ന ശിവനും ശ്രീപാർവ്വതിയുമാണ് ഇവിടെയുള്ളത്. ഇതിൽ പാർവ്വതി ദേവിയുടെ നട തുറക്കുന്നത് വർഷത്തിൽ വെറും 12 ദിവസങ്ങൾ മാത്രമാണ്. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ തുറക്കുന്ന ദേവിയുടെ ദർശനം വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.

തിരുവാതിര നക്ഷത്രം സന്ധ്യയ്‌ക്ക് വരുന്ന ദിവസമാണ് ദേവിയുടെ നടതുറക്കുന്നത്. ക്ഷേത്ര ദർശനത്തിനായി സാധാരണ കൂടാതെ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്കും സാധാരണ ക്യൂ വഴി ക്ഷേത്ര ദർശനം നടത്താവുന്നതാണ്.

നടതുറക്കുന്ന 12 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമെങ്കിലും ദേവിയെ ദർശനം നടത്തിയാൽ ജീവിതത്തിൽ സൗഭാഗ്യങ്ങളുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മംഗല്യലബ്ധിയും ദീർഘമാംഗല്യവും കൂടാതെ കുടുംബത്തിൽ ഐശ്വര്യവും ലഭിക്കുമെന്നാണ് കരുതുന്നത്. ആഗ്രഹിക്കുന്ന ഏതു കാര്യവും ഈ സമയത്ത് വന്നു പ്രാർത്ഥിച്ചാൽ നടത്തുമെന്നും വിശ്വാസികൾ കരുതുന്നു.

ഇവിടെ വരുവാൻ ഉദ്ദേശിക്കുന്നവർക്ക് സൗകര്യ പ്രദമായ തീയതിയിലും സമയത്തും ദർശനത്തിന് അവസരം ലഭിക്കുവാൻ വിർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്താം. https://thiruvairanikkulamtemple.org/VirtualQBooking/ എന്ന അഡ്രസ് വഴി വിർച്വൽ ബുക്ക് ചെയ്യാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...