Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

ആലത്തൂര്‍: സ്‌കൂളില്‍നിന്ന് വിനോദയാത്രപോകാന്‍, അനുവദനീയമല്ലാത്ത രീതിയില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാവശ്ശേരിയിലായിരുന്നു സംഭവം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ആദ്യമെത്തിയ രണ്ടുബസുകളില്‍, സംഗീതത്തിനുള്ള ശബ്ദക്രമീകരണവും നൃത്തം ചെയ്യുമ്പോള്‍ ഇടാനുള്ള വര്‍ണവെളിച്ച സംവിധാനവും പോരായെന്നു പറഞ്ഞ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

വിദ്യാര്‍ഥികള്‍ ഇവയില്‍ കയറുമ്പോഴേക്കും, വിവരമറിഞ്ഞ് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റും ആലത്തൂര്‍ ജോ. ആര്‍.ടി.ഒ. ഓഫീസ് അധികൃതരും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതോടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥികളുടെ വിനോദയാത്ര മുടങ്ങുകയുംചെയ്തു. ചട്ടലംഘനത്തിന് ആറായിരം രൂപ വീതം രണ്ടുബസുകള്‍ക്കും പിഴ ചുമത്തി.

അധ്യാപകര്‍ ഇടപെട്ട് നെന്മാറയില്‍നിന്നും പാലക്കാട്ടുനിന്നുമായി വേറെ രണ്ട് ബസുകള്‍ ഏര്‍പ്പാടാക്കി. രണ്ടാമതുവന്ന ബസ്സുകളില്‍ നിയമം അനുശാസിക്കാത്ത തരത്തില്‍ ശബ്ദവും വെളിച്ചവും ക്രമീകരിച്ചിരുന്നു.ഈ ബസുകളില്‍ യാത്രപോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് നിര്‍ബന്ധം പിടിച്ചതോടെ ഇവ തിരിച്ചുപോയി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...