ഡല്‍ഹി: കേരളത്തിന് തൊഴിലുറപ്പ് വിഹിതമായി ഇനി പണമൊന്നും നല്‍കാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി. തൊഴിലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നല്‍കാനില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. പാര്‍ലമെന്റില്‍ കെ. മുരളീധരന് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് പണം നല്‍കാനില്ലെന്നും തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതല്‍ 2023 വരെയുള്ള കാലയളവിലെ മുഴുവന്‍ തുകയും കേരളത്തിനു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2020-21 ല്‍ 4286.77 കോടി രൂപയും 2021-22 ല്‍ 3551.93 കോടിയും 2022-23 ല്‍ 3818.43 കോടി രൂപയും നല്‍കിയതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.