Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സര്‍വകലാശാലകളെ സംഘപരിവാര്‍ വേദികളാക്കുന്നു, ഗവര്‍ണറുടേത് സംഘപരിവാര്‍ അജണ്ട; മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സര്‍വകലാശാലകളിലെ ബിജെപി പ്രാതിനിധ്യത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണറുടേത് വ്യക്തമായ സംഘപരിവാര്‍ അജണ്ടയെന്നും മന്ത്രി ആരോപിച്ചു. സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കുകയാണ് ലക്ഷ്യം. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കും. പ്രാകൃതമായ അന്തരീക്ഷം സര്‍വകലാശാലയില്‍ രൂപപ്പെടുത്താന്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു

എവിടെ നിന്നോ ലഭിച്ച പേരുകളാണ് ഗവര്‍ണര്‍ നല്‍കിയത്. പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിന് വിദ്യാഭ്യാസത്തെ ആയുധമാക്കുന്നുവെന്നും സര്‍വകലാശാലകളെ സംഘപരിവാര്‍ വേദികളാക്കി മാറ്റുന്നുവെന്നും മന്ത്രി ആരോപിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 പേരില്‍ ഒമ്പത് പേര്‍ ബിജെപി പ്രതിനിധികളാണ്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് സെനറ്റില്‍ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. നവംബര്‍ 20 നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ സെക്രട്ടറി കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒന്‍പത് ബിജെപി സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. അധ്യാപകര്‍, കലാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വ്യവസായികള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിയമജ്ഞര്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പ്രതിനിധികളെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...