മിഥുൻ മാനുവേൽ തോമസിന്റെ രചനയിൽ നവാഗതനായ വിഷ്ണു ഭരതൻ ഒരുക്കിയ ചിത്രമാണ് ഫീനിക്സ്. നിരവധി പേരാണ് ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തിയിരിക്കുകയാണ്.ഫീനിക്സ് ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ചിത്രം നവംബർ 17ന് ആഗോള റിലീസായി എത്തിയത്.
തിയറ്ററുകളിൽ സൂപ്പർ ഹിറ്റായ ഗരുഡന് ശേഷം മിഥുൻ മാനുവേലിന്റെ രചനയിൽ ഒരുങ്ങിയ ചിത്രമാണ് ഫീനിക്സ്.അജു വർഗീസിന് പുറമെ ചന്തുനാഥ്, അനൂപ് മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ഫീനിക്സിൽ എത്തുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഫീനിക്സ് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.