Vismaya News
Connect with us

Hi, what are you looking for?

NEWS

കുറഞ്ഞ വിലയിൽ ഒലയുടെ പുതിയ സ്കൂട്ടർ വരുന്നു; പ്രത്യേകതകൾ നോക്കാം

പുതിയ സ്കൂട്ടർ വേരിയൻറ് വിപണിയിൽ അവതരിപ്പിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല. S1X സീരിസിലെ S1X (4kWh) ആണ് പുതിയ വേരിയൻറ്. സബ്‌സിഡിയും ഉൾപ്പെടെ 1,09,999 രൂപയാണ് സ്കൂട്ടറിൻറെ പ്രാരംഭ വില.

S1X ലൈനപ്പിലെ നാലാമത്തെ മോഡലാണിത്, S1X (3kWh), S1 X (2kWh), S1 X+ (3kWh) വേരിയൻ്റുകളാണ് സീരിസിലെ മറ്റ് മോഡലുകൾ.4kWh ശേഷിയുള്ള ബാറ്ററി പായ്‌ക്കാണ് ഈ പുതിയ വേരിയൻ്റിൽ, കമ്പനി നൽകിരിക്കുന്നത്. ഒറ്റ ചാർജിൽ 190 കിലോമീറ്റർ റേഞ്ചാണ് സ്കൂട്ടറിന് കമ്പനി അവകാശപ്പെടുന്നത്.

സീരിസിലെ ടോപ് വേരിയൻറായ S1X+ൽ 3kWh ശേഷിയുള്ള ബാറ്ററി പായ്‌ക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ ഒറ്റ ചാർജിൽ 151 കിലോമീറ്റർ വരെയാണ് റേഞ്ച് ലഭിക്കുന്നത്.S1X (4kWh) വേരിയൻ്റിൽ, കമ്പനി 6kW ഇലക്ട്രിക് മോട്ടോർ നൽകിയിട്ടുണ്ട്, ഇതിൻ പ്രകാരം വാഹനത്തിൻറെ ഉയർന്ന വേഗത മണിക്കൂറിൽ 90 കി.മീ ആണ്.

3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കി.മീ വരെ പിന്നിടും. 4.3 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളും ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും സ്കൂട്ടറിലുണ്ട്. ഏപ്രിൽ മുതൽ സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...