Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കാണാതായ ഹെഡ് നഴ്സ് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ

മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വിളവൂർക്കൽ ശങ്കരൻ നായർ റോഡ് സായി റാം വീട്ടിൽ വി.ബിജുകുമാറിനെ (51) ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വ ഉച്ചയോടെയാണു ബിജുകുമാർ ലോഡ്ജിൽ മുറി എടുത്തത്. ഇന്നലെ ഉച്ച കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായതിനെ തുടർന്നു ലോഡ്ജിലെ ജീവനക്കാർ നോക്കുമ്പോഴാണു മുറിക്കുള്ളിൽ‍ കട്ടിലിൽ മരിച്ച നിലയിൽ‍ കണ്ടെത്തിയത്. പൊലീസ് എത്തി മുറി പൂട്ടി. രാത്രിയിലും മൃതദേഹം ലോഡ്ജ് മുറിയിൽ തന്നെയാണ്.

തിങ്കളാഴ്ച രാവിലെ സ്റ്റാച്യു പുളിമൂട് ഭാഗത്തുവച്ച് ദുരൂഹസാഹചര്യത്തിൽ ബിജുകുമാറിനെ കാണാതായിരുന്നു. മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായ ഭാര്യ ശാലിനിയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ ബിജുകുമാറും ഭാര്യ ശാലിനിയും ഒരുമിച്ചാണു സ്കൂട്ടറിൽ ജോലിക്ക് എത്തിയത്. എന്നാൽ താമസിച്ചതിനാൽ ഇരുവരും വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. യാത്ര ചെയ്യുന്നതിനിടെ ശാസ്തമംഗലത്ത് വച്ച്, ഉച്ചയ്ക്കുശേഷം ഡ്യൂട്ടിക്കു കയറാമെന്ന് ബിജുകുമാർ ഭാര്യയോടു പറഞ്ഞു. അതുവരെ ഷോപ്പിങ് നടത്താനായി ഇരുവരും പുളിമൂട് ഭാഗത്ത് എത്തി. റോഡിൽ കുഴി ആയതിനാൽ ഭാര്യയോട് ഇറങ്ങാൻ പറഞ്ഞശേഷം ബിജുകുമാർ സ്കൂട്ടറുമായി മുന്നോട്ടു പോയി. പിന്നെ അദ്ദേഹത്തെ കണ്ടില്ലെന്നാണു ഭാര്യ പൊലീസിൽ മൊഴി നൽകിയത്.

ആശുപത്രിയിലെ എൻജിഒ യൂണിയൻ അംഗമാണ് ബിജു കുമാർ. ജോലി സ്ഥലത്ത് അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബിജുകുമാറിന്റെ ഇടപെടലുകൾ ഉണ്ടെന്നു ഒരു വിഭാഗം ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു ശേഷം ബിജുകുമാർ മാനസികമായി തളർന്നിരുന്നതായും ബന്ധുക്കൾ സൂചിപ്പിച്ചു. മക്കൾ: രാഹുൽ, നന്ദന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...