Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നിങ്ങളുടെ പുരികം കൊഴിഞ്ഞ് പോകുന്നുണ്ടോ? കാരണം അറിയാം

നല്ല ഭംഗിയുള്ള ഷേപ്പ് ഉള്ള മനോഹരമായ പുരികക്കൊടികൾ ആരെയാണ് ആകർഷിക്കാത്തത്. മുഖത്തിന്റെ ആകർഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. എന്നാൽ പുരികം കൊഴിയുന്നതും ഇല്ലാതാകുന്നതും പലരേയും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ്. പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള്‍ ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുന്ന. നമ്മള്‍ ചെയ്യുന്ന ചില അശ്രദ്ധകളാണ് പലപ്പോഴും നമ്മുടെ പുരികം കൊഴിഞ്ഞ് പോവുന്നതിലേക്ക് നയിക്കുന്നത്.

പുരികം ഷേപ്പ് ആക്കുന്നതിന് നമ്മള്‍ പല വിധത്തില്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ചെയ്യുന്നത് പുരികം പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതിലേക്ക് നയിക്കുന്നു. പുരികം പറിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് അത് ഫോളിക്കിളുകളെ നശിക്കുകയാണ്. വീണ്ടും ഇത് ആവർത്തിക്കുമ്പോൾ അത് കൂടുതല്‍ ഫോളിക്കിളുകള്‍ക്ക് അനാരോഗ്യം നല്‍കുന്നു. പുതിയ പുരികം ഉണ്ടാവുന്നതിന് ഇത് പലപ്പോഴും തടസ്സം ഉണ്ടാക്കുന്നു.

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇത്തരത്തില്‍ പുരികം കൊഴിഞ്ഞ് പോവുന്നത് ആദ്യ ലക്ഷണങ്ങളാണ്. പലപ്പോഴും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം പല വിധത്തില്‍ ഇത്തരം പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. മാനസിക സമ്മര്‍ദ്ദം ഉള്ളവരിലും മിക്കപ്പോഴും പുരികത്തിലെ രോമം കൊഴിയുന്നതിനും കാരണമാകുന്നു.പുരികത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് മുട്ട കഴിക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയുന്നത് തടഞ്ഞ് നിര്ത്തുന്നു. മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും പുരികത്തിനെ വളരാന്‍ സഹായിക്കുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...