Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ

ൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പത്മജ വ്യക്തമാക്കി.

കള്ളവോട്ട് എന്നത് എൽ‌ഡിഎഫിന്റെ ജോലിയാണെന്നും അവർ ആരോപിച്ചു. തന്റെ വോട്ട് കള്ളവോട്ടായി ചെയ്തവരാണ് ഇടതുപക്ഷമെന്നും പത്മജ തുറന്നടിച്ചു. ബിജെപി അം​ഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് ആയതിനാൽ ഈ തെരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും പത്മജ പറഞ്ഞു.

ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. സ്വന്തം മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാൻ ‌ഉപദേശിച്ചിട്ടുള്ളയാളാണ് പിതാവ് കെ.കരുണാകരനെന്നും അവർ പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. മുരളീധരന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സഹോദരന് വേണ്ടി പ്രാർ‌ത്ഥിക്കാൻ അദ്ദേഹ​ത്തിന് അസുഖമായി കിടക്കുകയല്ലല്ലോയെന്നായിരുന്നു പത്മജ യുടെ മറുപടി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...