Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടൻ ഉണ്ടാകില്ല; ഉടൻ ലോഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടൻ ഉണ്ടാവില്ല. ഉടൻ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അടുത്തിടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയത്.വൈദ്യുതിയുടെ അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡിങ്ങിലേക്ക് നയിച്ചത് എന്നും ഉപഭോഗം നിയന്ത്രിക്കാൻ സാധിക്കാത്ത പക്ഷം സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി സർവകാല റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്നും വൈദ്യുത മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം സംസ്ഥാനത്തെ ചില ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സൂര്യാഘാതത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ടുപേർ ഇന്നലെ മരണപ്പെടുകയും ചെയ്തിരുന്നു.അതേസമയം ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചവരെ കുറിച്ചുള്ള വിവരം വരുന്ന ക്യാബിനറ്റ് മീറ്റിംഗിൽ ചർച്ച ചെയ്യുമെന്നും ഇവർക്കുള്ള ധനസഹായം സംബന്ധിച്ച കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...