Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

‘ഒരു മുറിയില്‍ ഇരുന്ന് സംസാരിക്കുന്നതു പോലെ’; വീഡിയോ കോൾ സംവിധാനത്തിൽ വമ്പൻ മാറ്റവുമായി ഗൂഗിൾ……

സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ മെറ്റാവേഴ്‌സ് പദ്ധതിയ്ക്ക് സമാനമായൊരു പദ്ധതിയുമായി ഗൂഗിളും. പ്രൊജക്ട് സ്റ്റാര്‍ലൈന്‍ എന്നാണ് ഇതിന് പേര്. ഇന്ന് നിലവിലുള്ള വീഡിയോ കോള്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരു മുറിയില്‍ ഇരുന്ന് സംസാരിക്കുന്നതു പോലെ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ടെലി പ്രെസന്‍സ് സിസ്റ്റം ആണിത്.

ത്രിഡീ ഇമേജിങ്, റിയല്‍ ടൈം കംപ്രഷന്‍, സ്‌പേഷ്യല്‍ ഓഡിയോ, ലൈറ്റ് ഫീല്‍ഡ് ഡിസ്‌പ്ലേ സിസ്റ്റം എന്നിവയില്‍ തങ്ങള്‍ കൈവരിച്ച പുരോഗതിയുടെ പര്യവസാനമാണ് പ്രോജക്റ്റ് സ്റ്റാര്‍ലൈന്‍ എന്ന് ഗൂഗിള്‍ പറയുന്നു. ഇവ സംയോജനമാണ് പ്രൊജക്ട് സ്റ്റാര്‍ലൈന്‍.

വിവിധ തരം ക്യാമറകളും പ്രൊജക്ടറുകളും സ്പീക്കറുകളും മൈക്കും ഇലുമിനേറ്ററുകളും കംപ്യൂട്ടറും സംയോജിപ്പിച്ചുള്ള വലിയൊരു ഡിസ്‌പ്ലേ യുണിറ്റാണിത്. ഒരാളെ മുഴുവനായും ഉള്‍ക്കൊള്ളാന്‍ ഇതിന് സാധിക്കും നിലവിലുള്ള എആര്‍ വിആര്‍ ഹെഡ്‌സെറ്റുകളുടെ പരിമിതികള്‍ മറികടക്കുന്നൊരും സംവിധാനമാണിത്. കൂടുതല്‍ വീക്ഷണകോണും, ഡെപ്ത് ഓഫ് വ്യൂവും ഇതില്‍ ലഭിക്കും.

പ്രൊജക്ട് സ്റ്റാര്‍ലൈന്‍ ഡിസ്‌പ്ലേ യൂണിറ്റ് ഇങ്ങനെ:-

  1. കണ്ണുകള്‍, ചെവികള്‍, വായ എന്നിവയുടെ സ്ഥാനം ഏകദേശം അഞ്ച് മില്ലിമീറ്റര്‍ കൃത്യതയില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ഉയര്‍ന്ന ഫ്രെയിം റേറ്റുള്ള (12 എഫ്പിഎസ്) ഫേസ് ട്രാക്കിങ് ക്യാമറ.
  2. ത്രീഡി വീഡിയോയ്ക്ക് വേണ്ടി മൂന്ന് ക്യാമറ പോഡുകളുടെ ഗ്രൂപ്പുകള്‍. ഇവയില്‍ ഓരോന്നിലും രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകള്‍, ഒരു കളര്‍ ക്യാമറ എന്നിവവയും താഴെയുള്ള ക്യാമറപോഡില്‍ മുഖത്തേക്ക് സൂം ചെയ്ത് വെച്ചിട്ടുള്ള മറ്റൊരു കളര്‍ ക്യാമറയും.
  3. നാല് എന്‍വിഡിയ ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റുകളാണ് (രണ്ട് ക്വാഡ്രോ ആര്‍ടിഎക്‌സ് 6000, രണ്ട് ടൈറ്റന്‍ ആര്‍ടിഎക്‌സ് ) ഈ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കംപ്രസ് ചെയ്യുക. ഇത് വെബ് ആര്‍ടിസി വഴി കൈമാറ്റം ചെയ്യും.

ഇതിനകം ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ സംവിധാനം മണിക്കൂറുകളോളം ഉപയോഗിച്ചുകഴിഞ്ഞു. അഭിമുഖത്തിനും പുതിയ ടീമംഗങ്ങളെ കാണുന്നതിനും സഹപ്രവര്‍ത്തകരുമായി ആശയങ്ങള്‍ പങ്കുവെക്കുന്നതിനുമെല്ലാം ഈ സംവിധാനം അവര്‍ പ്രയോജനപ്പെടുത്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്.

ഗൂഗിളിന്റെ പുതിയ സംവിധാനം പരമ്പരാഗത വീഡിയോകോള്‍ സംവിധാനങ്ങളേക്കാള്‍ ആളുകളെ കൂടുതല്‍ അടുപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...