Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു.എയർ മാർഷൽ മാനവേന്ദ്രസിം​ഗിന്റെ നേതൃത്വത്തിലായിരിക്കും അനേഷണം. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഇക്കാര്യം പാർലമെന്റിൽ അറിയിക്കുകയായിരുന്നു.
ഹെലികോപ്റ്റർ പൈലറ്റ് എന്ന നിലയ്ക്ക് സുദീർഘ പരിചയമുള്ള എയർമാർഷൽ മാനവേന്ദ്ര സിംഗിനാണ് അന്വേഷണ ചുമതല. നേരത്തെ വിമാന സുരക്ഷയുടെയും പരിശോധനയുടെയും ഡയറക്ടർ ജനറൽ ആയിരുന്നു സതേൺ കമാൻഡ് മേധാവി സ്ഥാനത്ത് നിന്ന് ട്രെയിനിംഗിൻറെ ചുമതലയിലേക്ക് മാറിയ മാനവേന്ദ്ര സിംഗ്.

ഹെലികോപ്റ്ററിന് സുലൂർ എടിസിയുമായുള്ള ബന്ധം 12. 8 നഷ്ടമായി എന്നാണ് രാജ്നാഥ് സിംഗ് പാർലമെൻറിനെ അറിയിച്ചത്. വെല്ലിംഗ്ടൺ കൺട്രോളുമായി സമ്പർക്കത്തിൽ എന്നാണ് അവസാനം ഹെലികോപറ്ററിൽ നിന്ന് കിട്ടിയ സന്ദേശം. അടിയന്തര സന്ദേശമൊന്നും പൈലറ്റ് നല്കിയില്ലെന്നാണ് എടിസി പറയുന്നു. ഹെലികോപ്റ്റർ അവസാന സർവ്വീസിനു ശേഷം 26 മണിക്കൂർ പറന്നതാണ്. അവസാന നാലു പറക്കലിലും എന്തെങ്കിലും സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അങ്ങനെ എങ്കിൽ എങ്ങനെ അപകടം ഉണ്ടായി എന്നതിലാണ് അവ്യക്തത തുടരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...