Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വ്യാജതട്ടിപ്പ്; പ്രതി പിടിയിൽ

തിരുവനന്തപുരം വെഞ്ഞാരമൂട്ടിൽ വ്യാജതട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. പോത്തൻകോട് ആയിരൂർ പാറ കള്ളികോട് സ്വദേശി 29 വയസുള്ള അനീഷ് ആണ് അറസ്റ്റിലായത്.

ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളോട് നിങ്ങളുടെ പൾസും ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു പ്രതി. വിവിധ സ്ഥലങ്ങളിലായി തട്ടിപ്പ് നടത്തിയശേഷം തല്ക്ഷണം കാറിൽ കടന്നു കളയുകയും ചെയ്യുന്ന പ്രതിയെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ സ്കൂൾ വിദ്യാർഥിനികളെ തടഞ്ഞുനിർത്തി സമാന വിഷയം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയുടെ പേരിൽ മറ്റു കേസുകൾ ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്‌ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...