തിരുവനന്തപുരം വെഞ്ഞാരമൂട്ടിൽ വ്യാജതട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. പോത്തൻകോട് ആയിരൂർ പാറ കള്ളികോട് സ്വദേശി 29 വയസുള്ള അനീഷ് ആണ് അറസ്റ്റിലായത്.
ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളോട് നിങ്ങളുടെ പൾസും ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു പ്രതി. വിവിധ സ്ഥലങ്ങളിലായി തട്ടിപ്പ് നടത്തിയശേഷം തല്‍ക്ഷണം കാറിൽ കടന്നു കളയുകയും ചെയ്യുന്ന പ്രതിയെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ സ്കൂൾ വിദ്യാർഥിനികളെ തടഞ്ഞുനിർത്തി സമാന വിഷയം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയുടെ പേരിൽ മറ്റു കേസുകൾ ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ് അറിയിച്ചു.
You must be logged in to post a comment Login