Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ആപ്പിള്‍ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് വൈകും; പ്രത്യേകതകള്‍ ഇങ്ങനെ

ആപ്പിളിന്‍റെ ആദ്യത്തെ ഹെഡ്സെറ്റ് ഈ വര്‍ഷം പുറത്തിറങ്ങും എന്നത് എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യമാണ്. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നിവയുടെ ഒരു മിശ്രണമാണ് ഇതില്‍ ടെക് ലോകം പ്രതീക്ഷിക്കുന്നത്. ഇത്തരം ഒരു കൂടിച്ചേരലിനെ പൊതുവില്‍ മിക്സ്ഡ് റിയാലിറ്റി എന്നാണ് വിളിക്കാറ്. അതേ സമയം വലിയൊരു ലോഞ്ചിംഗ് തങ്ങളുടെ റിയാലിറ്റി ഗ്ലാസിന് ആപ്പിള്‍ ആലോചിക്കുന്നില്ലെന്നതാണ് പുതിയ വാര്‍ത്ത. അതായത് നിയന്ത്രിതമായ എണ്ണം റിയാലിറ്റി ഹെഡ്സെറ്റ് മാത്രമായിരിക്കും ആപ്പിള്‍ പുറത്തിറക്കുക.

ആപ്പിള്‍ ഉത്പന്നങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ പ്രവചിക്കുന്ന അനലിസ്റ്റ് മിഗ് ചി കൂവോയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 9ടു5 മാക്കില്‍ വന്ന ഇദ്ദേഹത്തിന്‍റെ നോട്ട് പറയുന്നത് ഇങ്ങനെ, ‘ആപ്പിള്‍ തങ്ങളുടെ റിയാലിറ്റി ഹെഡ്സെറ്റ് പദ്ധതി 2020 അവസാനത്തേക്ക് മാറ്റിവച്ചു’, എന്നാല്‍ അടുത്ത ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കുന്ന ഈവന്‍റില്‍ ഈ റിയാലിറ്റി ഹെഡ്സെറ്റ് ഇറങ്ങുമെങ്കിലും അതിന്‍റെ ഷിപ്പിംഗ് 2022 അവസാനമോ, 2023 ആദ്യമോ മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നേരത്തെ അനലിസ്റ്റ് മിഗ് ചി കൂവോ തന്നെ നടത്തിയ പ്രവചനമാണ് ഇതിലൂടെ അദ്ദേഹം തിരുത്തുന്നത്. ഈ രംഗത്ത് നേരത്തെയുള്ള എതിരാളികളെ മറികടക്കാന്‍ ഡിസൈനിലും, സാങ്കേതികതയിലും ഏറെ ഗവേഷണത്തിന് ശേഷമാണ് ആപ്പിള്‍ വിആര്‍ എആര്‍ ഹെഡ്സെറ്റ് എത്തുന്നത്. അതേ സമയം സെപ്തംബറില്‍ ആപ്പിള്‍ ഈവന്‍റില്‍ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് പുറത്തിറക്കും. ഒക്ടോബര്‍ നവംബറില്‍ ഓഡര്‍ സ്വീകരിക്കുകയും ഡിസംബര്‍ ജനുവരിയില്‍ അത് ഷിപ്പിംഗ് നടത്തുകയും ചെയ്യും.

നൂതനമായ ത്രീഡിസ്പ്ലേ കോണ്‍ഫിഗ്രേഷനോടെയാണ് ഈ ഹെഡ് സെറ്റ് എത്തുക എന്നാണ് റിപ്പോര്‍ട്ട്. മൈക്രോ ഒഎല്‍ഇഡി ഡിസ്പ്ലേയും ഒരു എഎംഒഎല്‍ഇഡി ഡിസ്പ്ലേയുമാണ് ഇതിനുള്ളത്. എന്നാല്‍ ഇത് ഏത് രീതിയില്‍ ഉപയോഗപ്പെടുത്തും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...