Vismaya News
Connect with us

Hi, what are you looking for?

NEWS

‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം തന്നത് സുചി ചേച്ചി: ‘ഹൃദയം’ നിർമാതാവ്

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന പ്രണയം പ്രേക്ഷകർ ഏറ്റെടുത്ത സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി നിർമാതാവ്. കോവിഡ് വർധിച്ച ഈ സാഹചര്യത്തിലും ‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകർന്നത് സുചിത്ര മോഹൻലാലിനെന്ന് ചിത്രത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാൻ പലകോണുകളില് നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ ആ സമയത്ത് റിലീസുമായി മുന്നോട്ടുപോകാൻ തങ്ങൾക്ക് ധൈര്യമായി നിന്നത് സുചിത്ര മോഹൻലാലാണെന്ന് വിശാഖ് പറയുന്നു.

‘രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം ‘ഹൃദയം’. തിയറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച ‘ഹൃദയം’ ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് ‘ഹൃദയത്തിൽ’ നിന്നും ഒരായിരം നന്ദി!

കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you’re the best.

വിനീതിനും നന്ദി പറയുന്നു. ഈ സ്വപ്നം സാധ്യമാക്കിതീർത്ത എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.’–വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...