Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പാപ്പനിലൂടെ സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; ആദ്യദിനം കേരളത്തില്‍ 3.16 കോടി

പ്രേക്ഷകർ കൌതുകത്തോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു പാപ്പന്‍. പല കാലങ്ങളിലായി ഒട്ടേറെ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ജോഷിയും സുരേഷ് ഗോപിയും ഒരിടവേളയ്ക്കു ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ആ കാത്തിരിപ്പിന്‍റെ മൂലകാരണം. തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ ആ ഹിറ്റ് കൂട്ടുകെട്ടിന് എത്രത്തോളം സാധിക്കും എന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ ആ പരീക്ഷയില്‍ അവര്‍ വിജയിച്ചു എന്നാണ് കളക്ഷന്‍ കണക്കുകള്‍ നല്‍കുന്ന സൂചന.

ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 3.16 കോടി നേടിയതായാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ആകെ ആദ്യദിനം നടന്നത് 1157 പ്രദര്‍ശനങ്ങളാണെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കപ്പെട്ട പോസ്റ്ററില്‍ പറയുന്നു. വൈഡ് റിലീസിന്‍റെ പുതുകാലത്ത് ആദ്യമായെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ താരമൂല്യത്തിന്‍റെ പുതുകാലത്തെ വിലയിരുത്തല്‍ കൂടിയാവും പാപ്പന്‍റെ ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള പ്രയാണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...