Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഗീതു മോഹന്‍ദാസ് തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ‘പടവെട്ട്’ സംവിധായകന്‍

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ നിർമ്മാണ സമയത്ത് കഥ കേട്ട ഗീതു മോഹന്‍ദാസ് ചില തിരുത്തലുകൾ ആവശ്യപ്പെടുകയും അതിന് വഴങ്ങാത്തതിൽ ഈഗോ പ്രശ്നങ്ങൾ കാരണം നിരന്തരം തനിക്കെതിരെ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് ലിജുവിന്‍റെ ആരോപണം.

പടവെട്ടിന്‍റെ കഥ നിവിൻ അവരോട് പറഞ്ഞതായിരിക്കണം. 2019 ലാണ് ഗീതു മോഹന്‍ദാസിനോട് പടവെട്ടിന്‍റെ കഥ വിശദമായി വിവരിച്ചത്. അതിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തില്‍ തീരുമാനം ഞാന്‍ എടുത്തോളാമെന്ന ശാഠ്യം ഞാന്‍ പറഞ്ഞു. അത് അവരുടെ ഈഗോയെ പിടിച്ചുകുലുക്കി. എന്നെപ്പോലുള്ള ഒരു നവാഗതനെ അവരുടെ ശക്തികൊണ്ട് ഉൻമൂലനം ചെയ്യാൻ കഴിയുമെന്ന് ഭീഷണിപ്പെടുത്തി.

സിനിമ പുരോഗമിച്ചപ്പോൾ, എന്‍റെ പേര് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം നിർമ്മാതാക്കൾക്ക് ഇമെയിലുകൾ അയച്ചു. പരാതി ദേശീയ തലത്തിലുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് പോലും പോയിട്ടുണ്ട്. എന്നാൽ നിവിൻ പോളിയും സഹനിർമ്മാതാവ് സണ്ണി വെയ്നും ഉറച്ച നിലപാട് സ്വീകരിച്ചതോടെ അത് നടക്കാതെ പോയെന്നും ലിജു കൃഷ്ണ പറയുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...