Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെ-സ്മാര്‍ട്ട്; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്പ്‌ വരുന്നു

ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നാണ് ആപ്പിന്‍റെ പേര്. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ആദ്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്.

നിലവിൽ പത്തിലധികം ആപ്ലിക്കേഷനുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേ സേവനത്തിനായി ഇപ്പോൾ ഒന്നിലധികം ആപ്ലിക്കേഷനുകൾ ഉണ്ട്. ഇതെല്ലാം ഒരൊറ്റ ആപ്ലിക്കേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ട്രേഡ് ലൈസൻസ്, പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനം, ഇ-ഓഫീസ് പ്രവർത്തനങ്ങൾ എന്നിവ ലഭ്യമാകും. തുടർന്ന് എല്ലാ സേവനങ്ങളും ഘട്ടം ഘട്ടമായി ലഭ്യമാക്കും.

ഓഫീസർക്കും പൊതുജനങ്ങൾക്കും വെവ്വേറെ ലോഗിൻ ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ അറിയാൻ കഴിയുമെന്നതിനാൽ ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ലെന്നതാണ് നേട്ടം. സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചു വെക്കാനും സംവിധാനമുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...