Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ഒഴിഞ്ഞ ഗാലറിയുടെ കാരണം കായിക മന്ത്രി’;അബ്ദുറഹ്മാനെ വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട’ എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തെ വിമർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ ആരോപിച്ചു. കായിക പ്രേമികളുടെ അവകാശങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല സർക്കാരിനു കൂടിയാണെന്ന് മനസിലാക്കി വിവേകത്തിന്‍റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പന്ന്യൻ ഫേസ്ബുക്കിൽ കുറിച്ചു.

കായികമന്ത്രി വി.അബ്ദുറഹ്മാന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. വി.അബ്ദുറഹ്മാന്‍റെ വിവാദ പരാമർശം കൊണ്ടാണ് കാര്യവട്ടത്ത് പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതെന്ന് വി.ഡി.സതീശൻ വിമർശിച്ചു. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരരുതെന്നാണ് കായികമന്ത്രി പറഞ്ഞത്. ശൂന്യമായ ഗാലറിക്ക് മുന്നിലാണ് കളി നടന്നത്. മലയാളികളുടെ ആത്മാഭിമാനം ഇനി ചോദ്യം ചെയ്യപ്പെടരുതെന്നും സതീശൻ വിമർശിച്ചു. 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...