Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു; രണ്ട് പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അച്ചടക്ക നടപടി തുടർന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് നടപടി.

പാലക്കാട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നായിരുന്നു യോഗത്തിലെ ആവശ്യം. ഇത് പിന്നീട് തർക്കത്തിൽ കലാശിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂറിന്റെ അനുയായികൾക്കെതിരെയായിരുന്നു നടപടി എടുത്തത്‌. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ സംഘടനാ മര്യാദ ലംഘിച്ച് നടപടിയെടുക്കുന്നുവെന്നാണ് ഇവരുടെ പരാതി.

ചിന്തൻ ശിബിരിലെ മോശം പെരുമാറ്റത്തെ തുടർന്ന് വനിതാ നേതാവ് നല്കിയ പരാതിയിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് കെ.പി.സി.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. പരാതി വിവാദമായതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചില യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്നും വിവേക് പറഞ്ഞിരുന്നു. 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...