Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെപിസിസി പ്രസിഡന്‍റിനോട് നേരിട്ട് പരാതി പറയുന്നതിന് വിലക്ക്

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ പരാതി പരിഹാരത്തിനായി കെ.പി.സി.സി പ്രസിഡന്‍റിനെ നേരിട്ട് സമീപിക്കുന്നതിന് വിലക്ക്. തർക്കങ്ങൾ അതാത് തലങ്ങളിൽ പരിഹരിക്കണമെന്നാണ് കെ.പി.സി.സിയുടെ സർക്കുലറിൽ. ഗ്രൂപ്പ് തർക്കം തലവേദനയാകുമെന്ന വസ്തുത കണക്കിലെടുത്ത് പാർട്ടി പുനഃസംഘടന നടക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നിർദ്ദേശം.

കെ.പി.സി.സി പ്രസിഡന്‍റിനെ കാണാൻ എല്ലാ ജില്ലകളിൽ നിന്നും എന്താവശ്യത്തിനും വേണ്ടി വരുന്ന സമ്പ്രദായമാണ് കോൺഗ്രസ് അവസാനിപ്പിക്കുന്നത്. പരാതികൾ കേട്ട് പ്രശ്നം പരിഹരിക്കുക എന്നത് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രധാന ജോലിയായി മാറിയതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്. ഇനി മുതൽ ഡി.സി.സി തലത്തിലുള്ള പ്രശ്നങ്ങൾക്ക് മാത്രമേ കെ.പി.സി.സി പ്രസിഡന്‍റിനെ സമീപിക്കാനാകൂ. അതും ഡി.സി.സി പ്രസിഡന്‍റുമാരുടെ അനുമതിയോടെ മാത്രം. ബൂത്ത് കമ്മിറ്റിയിലെ തർക്കങ്ങൾ മണ്ഡലം പ്രസിഡന്‍റും മണ്ഡലം കമ്മിറ്റിയിലെ പരാതികൾ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്നങ്ങൾ ഡി.സി.സി പ്രസിഡന്‍റ് പരിഹരിക്കണം. 

പ്രശ്നപരിഹാരത്തിന്‍റെ ഈ വികേന്ദ്രീകൃത മാതൃക നടപ്പാക്കാൻ എല്ലാ കമ്മിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സംഘടനയുടെ സുസ്ഥിരതയ്ക്ക് അച്ചടക്കം അനിവാര്യമാണെന്നും ഇക്കാര്യത്തിൽ താഴേത്തട്ടിലുള്ളവർ നിഷ്കര്‍ഷത പുലര്‍ത്തണമെന്നും പാർട്ടി സർക്കുലറിൽ പറയുന്നു. പുനഃസംഘടനയ്ക്കുള്ള ചർച്ചകൾ തുടങ്ങിയതോടെ കെ സുധാകരന് മുന്നിൽ പരാതികളുടെ കൂമ്പാരമുണ്ട്. ഇത് ഒഴിവാക്കാനുള്ള ശ്രമം കൂടിയാണ് പുതിയ സർക്കുലർ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...