Vismaya News
Connect with us

Hi, what are you looking for?

NEWS

നായകനെക്കാൾ പ്രാധാന്യമുള്ള വില്ലൻ; മാറ്റത്തിന്റെ തേരിലേറി ഇന്ത്യൻ സിനിമകൾ

നായകനെക്കാൾ വില്ലന് പ്രാധാന്യമുള്ള ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് സാർപട്ടാ പരമ്പരൈ. പാ രഞ്ജിത് എന്ന സംവിധായകന്റെ വേറിട്ട സംവിധാന മികവ് പ്രേക്ഷകരെ മറ്റൊരു തലത്തിൽ ചിത്രം ആസ്വദിപ്പിക്കാൻ സഹായിച്ചു. സാധാരണ സൗത്തിന്ത്യൻ സിനിമകളിൽ നായകനുള്ള പ്രാധാന്യം വളരെ വലുതാണ്, എന്നാൽ കുറച്ചു കാലങ്ങളായുള്ള സൗത്തിന്ത്യൻ സിനിമകളിലെ വേറിട്ട തിരക്കഥകൾ, കഥപറയുന്ന രീതി, സ്വാഭാവിക അഭിനയം അങ്ങനെ ഒട്ടനവധി ഘടകങ്ങൾകൊണ്ട് സിനിമ നല്ലൊരു മാറ്റത്തിന് വിധയമായിക്കൊണ്ടിരിക്കുകയാണ്, ഇതിന്റെ മറ്റൊരു ഉദാഹരണമാണ് സാർപട്ടാ പരമ്പരൈ.
തമിഴ് ആരാധകർക്ക് ചേർത്തുനിർത്താൻ കഴിയുന്നതും, എന്നാൽ മറ്റു സിനിമാപ്രേമികൾക്ക് ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്തതുമായ രീതിൽ ചിത്രം അവതരിപ്പിക്കാൻ സംവിധായകൻ പാ രഞ്ജിത്തിന് കഴുഞ്ഞു.

ഡാൻസിങ് റോസ്

ഷബീർ കല്ലറയ്ക്കൽ

ചിത്രത്തിലെ പ്രധാന വില്ലൻകഥാപാത്രത്തെപോലും മാറ്റിനിർത്തിയ
ഓരേഒരു സഹനടൻ.
അസാമാന്യ മെയ്‍വഴക്കമാണ് ഡാൻസിങ് റോസിനെ അവിസ്മരണീയമാക്കിയത്,
ഷബീർ കല്ലറയ്ക്കൽ എന്ന ചെന്നൈ മലയാളിയാണ് ഡാൻസിങ് റോസിനെ അവതരിപ്പിച്ചത്.
ഒരുപക്ഷെ സിനിമയുടെ ഗതിതന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് എന്നുപറയാം. ആദ്യപകുതിക്ക്‌ ശേഷം സിനിമയെ മാറ്റിയെഴുതാൻ ഡാൻസിങ് റോസിന് സാധിച്ചത് ഷബീറിന്റെ അഭിനയ മികവികൊണ്ട് മാത്രമല്ല, നല്ലൊരു തിരക്കഥയും, പാ രഞ്ജിത്തിന്റെ
സംവിധാന മികവും, മനോഹരമായ എഡിറ്റിംഗും കൊണ്ടുകൂടി തന്നെയാണെന്ന് തീർച്ചയായും പറയാം.

ആര്യ, പശുപതി, ജോൺ വിജയ്, ജോൺ കൊക്കൻ

കഥാപാത്രങ്ങളുടെ ഒഴുക്കിൽ “രംഗൻ വാദ്യാരും”, “കബിലനും”, “വെമ്പുലിയും”, “ഡാൻസിങ് റോസും” കളം നിറഞ്ഞാടിയപ്പോൾ പശുപതി, ആര്യ, ജോൺ കൊക്കൻ, ഷബീർ എന്നീ നടന്മാരെ പ്രേക്ഷകർ മനപ്പൂർവ്വം മറക്കുകയായിരുന്നു, അതിനോടൊപ്പം ജോൺ വിജയ് അവതരിപ്പിച്ച “കെവിൻ (ഡാഡി)” എന്ന കഥാപാത്രവും സിനിമയുടെ ഒഴുക്കിന് വളരെയേറെ സഹായകമാകുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...