Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്വത്ത് വിൽക്കൂ: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിനായി ഫണ്ട് മാറ്റിവയ്ക്കാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്‍റെ 10% മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആരോട് ചോദിച്ചിട്ടാണ് ഇത് നിർത്തിവെച്ചതെന്നും ചോദിച്ചു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. എന്നാൽ മാർച്ച് മുതൽ ഇത് നിർബന്ധമായും മാറ്റിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ എട്ട് കോടി രൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. വരുമാനത്തിന്‍റെ 10 ശതമാനം നീക്കിവെക്കാൻ ഉത്തരവിറക്കരുതെന്ന് അഭ്യർത്ഥിച്ച കെ.എസ്.ആർ.ടി.സി, ശമ്പളം നൽകാൻ സർക്കാർ സഹായം ലഭിക്കേണ്ട സ്ഥിതിയിലാണെന്നും വ്യക്തമാക്കി.

എന്നാൽ 10 മാസത്തിനുള്ളിൽ മുഴുവൻ വിരമിച്ചവർക്കും ആനുകൂല്യം നൽകാനാവില്ലേ എന്ന് ചോദിച്ച കോടതി വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്നും പറഞ്ഞു. ആനുകൂല്യം നൽകാൻ കഴിയുന്നില്ലെങ്കിൽ, വിരമിക്കാൻ അനുവദിക്കാതിരിക്കുക. വിരമിച്ച ജീവനക്കാർക്ക് 45 ദിവസത്തിനകം ഒരു ലക്ഷം രൂപ വീതം നൽകണമെന്നും ഹൈക്കോടതി കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. ബാക്കി തുക അതിന് ശേഷം മുൻഗണനാ ക്രമപ്രകാരം നൽകണമെന്നും കോടതി പറഞ്ഞു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...