Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

സിസിഎൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; പരിശീലന വീഡിയോ പങ്കുവച്ച് കേരള സ്ട്രൈക്കേഴ്സ്

കൊച്ചി: സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. കർണാടക ബുൾഡോസേഴ്സും ബംഗാൾ ടൈഗേഴ്സും തമ്മിലാണ് ആദ്യ മത്സരം. ബിഗ് സ്ക്രീൻ താരങ്ങൾ മൈതാനത്ത് ഇറങ്ങുന്നത് കാണാൻ ആളുകൾ അക്ഷമയോടെ കാത്തിരിക്കുകയാണ്. മൂന്ന് വർഷത്തിന് ശേഷം വരുന്ന സിസിഎല്ലിൽ തകർത്ത് കളിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കേരളത്തിൽ നിന്നുള്ള കേരള സ്ട്രൈക്കേഴ്സും നടത്തിയിട്ടുണ്ട്. കേരള ടീമിന്‍റെ ആദ്യ മത്സരം നാളെ നടക്കും. ഈ അവസരത്തിൽ ടീമിൻ്റെ പരിശീലന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. 

ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ താരങ്ങളുടെ വ്യായാമവും കഠിനമായ പരിശീലന സെഷനുകളുമാണ് കാണിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ ഉജ്ജ്വലമായ ബൗളിങും ബാറ്റിങും വീഡിയോയിൽ കാണാം. വിജയ് യേശുദാസും ഒപ്പമുണ്ട്. “ഞങ്ങളുടെ ടീം ഈ സീസണിനായി തായ്യാറാണ്, നിങ്ങളോ?” എന്ന കുറിപ്പോട് കൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 

ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്‍റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീമിലെ അംഗങ്ങൾ. ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നിവരാണ് വനിതാ അംബാസഡർമാർ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...