Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് 23 ദിവസമായി ബംഗളൂരുവിൽ ചികിത്സയിലായിരുന്ന തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. എൻടിആറിന്‍റെ ചെറുമകനാണ് ഇദ്ദേഹം. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുടെ അനന്തരവൻ കൂടിയാണ് താരകരത്ന.

ടിഡിപി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 40 കാരനായ നന്ദമുരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വച് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് സംഭവം. യാത്ര ആരംഭിച്ച ശേഷം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിലും നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

2002-ൽ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ‘മനമന്ത’. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ് സീരീസിലും ഇദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...