Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പച്ച നിറം, ദുർഗന്ധം; മരടില്‍ ഇറച്ചിക്കടയില്‍നിന്ന് പഴകിയ ഇറച്ചി പിടികൂടി

കൊച്ചി: മരട് നെട്ടൂരിലെ ഇറച്ചിക്കടയിൽ പഴകിയ ഇറച്ചി പിടികൂടി. ദുർഗന്ധം വമിച്ച് നിറം മാറിയ ഇറച്ചി ആണ് പിടിച്ചെടുത്തത്. രാവിലെ ഇറച്ചി വാങ്ങി വീട്ടിലെത്തി മുറിച്ചപ്പോഴാണ് പച്ചനിറവും വലിയ അളവിൽ ദുർഗന്ധവുമുള്ളതായി ഉപഭോക്താക്കൾ ശ്രദ്ധിച്ചത്. ഇതോടെ ഇറച്ചി വാങ്ങിയ കടയിലേക്ക് തിരികെ നൽകി.

സ്ഥാപനത്തിന് പേരോ മുനിസിപ്പാലിറ്റിയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസന്‍സോ ഇല്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല.

ഇറച്ചി പഴകിയതല്ലെന്നാണ് കടയുടമ ആദ്യം തിരികെ കൊണ്ടുവന്നയാളോട് പറഞ്ഞത്. എന്നാൽ ഇയാളിൽ നിന്ന് വാങ്ങിയ ഇറച്ചിയുമായി ആളുകൾ വീണ്ടും തിരിച്ചെത്തി തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ദുര്‍ഗന്ധമുള്ളതും നിറം മാറിയതുമായ ഇറച്ചിയായതിനാല്‍ കടയടമയ്‌ക്കെതിരേ നടപടിയെടുത്തു. കട താൽക്കാലികമായി അടച്ചിടാൻ നിര്‍ദേശിച്ചു. പരിശോധനാഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...