Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കെഎസ്ആർടിസി കണ്ടക്ടർ പങ്കുവച്ച ചിത്രം വൈറലാകുന്നു

കണ്ടക്ടർ പങ്കുവച്ച ഒരു ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായി സന്തോഷ് പണ്ഡിറ്റ് തന്റെ ബസ്സിൽ ആരുംതിരിച്ചറിയാതെ സന്നദ്ധസേവനത്തിനായി യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കണ്ടക്ടർ പങ്കുവച്ചത് നിമിഷങ്ങൾക്കകം വൈറലായി. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. വെഞ്ഞാറമൂട്ടിലേക്ക് ഇത്തരമൊരു ആവശ്യത്തിനായാണ് സന്തോഷ് പണ്ഡിറ്റിന്റെ യാത്ര. എറണാകുളത്തുനിന്നാണ് സന്തോഷ് ബസ്സിൽ കയറിയത്. മാസ്ക് വച്ചതിനാൽ യാത്രക്കാർ ആരും സന്തോഷിനെ തിരിച്ചറിഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ബസ്സിലെ കണ്ടക്ടർ. അമ്പലപ്പുഴയിൽ വർഷങ്ങൾക്കുമുൻപ് സന്തോഷ് ഒരു പരിപാടിക്കുവന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാൻ പണം നീട്ടിയപ്പോൾ ഷഫീഖ് സന്തോഷിനെ തിരിച്ചറിഞ്ഞു. ആലപ്പുഴയിലെത്തുമ്പോൾ ചായ കുടിക്കാൻ സമയം കിട്ടുമോ എന്ന് സന്തോഷ് ചോദിച്ചതോടെ ഷഫീഖ് അദ്ദേഹവുമായി സംസാരിച്ചു. തുടർന്നാണ് ഷഫീഖ് എടുത്ത ഫോട്ടോ ‘ഈ യാത്രക്കാരനെ തിരിച്ചറിയാമോ’ എന്ന കാപ്ഷനുമായി കെഎസ്ആർടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലുമിട്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...