Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാലക്കാട് അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: അയിലൂരില്‍ ടിപ്പര്‍ ലോറി കയറി ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ  ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നതിനെ തുടർന്നാണ് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു തള്ളിയത്. പുലര്‍ച്ചെ ഇരുട്ടായിരുന്നതിനാല്‍ അപകടത്തിനുള്ള അവസരമൊരുങ്ങുകയായിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...