Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നെയ്യാറ്റിൻകര കൊലക്കേസ്​ നാലുപേർ പിടിയിൽ; പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ​പ​രി​ച​യ​ക്കാർ

തിരുവനന്തപുരം നെയ്യാറ്റിൻകര കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി വെ​ൺ​പ​ക​ൽ പ​ട്ട്യ​ക്കാ​ല പ​ട്ട്യ​ക്കാ​ല ​പു​ത്ത​ൻ​വീ​ട് ജെ.​എ​സ്. ഭ​വ​നി​ൽ ജെ.​എ​സ്. ജി​ബി​ൻ(25), നെ​ല്ലി​മൂ​ട് പെ​രു​ങ്ങോ​ട്ടു​കോ​ണം ക​ണ്ണ​റ​വി​ള​യി​ൽ മ​നോ​ജ്(19), ചൊ​വ്വ​ര ച​പ്പാ​ത്ത് ബ​ഥേ​ൽ ഭ​വ​നി​ൽ അ​ഭി​ജി​ത്ത്(18), കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ പെ​രു​ന്താ​ന്നി പ്ലാ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ത്ത്(23) എ​ന്നി​വ​രാ​ണ് ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ​ത്.ഒ​ന്നാം പ്ര​തി​യാ​യ ജി​ബി​ൻ പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പാ​ണ്​​ ജ​യി​ൽ​ മോചിതനാ​യ​​ത്. പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ​പ​രി​ച​യ​ക്കാ​രാ​ണ്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​, പ​ട്ട്യ​ക്കാ​ല​ക്കു​സ​മീ​പം പ​പ്പ​ട​ക്ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ആ​ദി​ത്യ​ന് ജി​ബി​നു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് ആ​ദി​ത്യ​ൻ ജി​ബി​നി​ൽ നി​ന്ന്​ വാ​ങ്ങി​യ ബൈ​ക്കി​ന്‍റെ ഫി​നാ​ൻ​സി​നെ ചൊ​ല്ലി​യു​ള്ള സാ​മ്പ​ത്തി​ക​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം ക​ല​ക്​​ഷ​ൻ എ​ടു​ക്കു​ന്ന​തി​നാ​യി നെ​ല്ലി​മൂ​ട് എ​ത്തി​യ​പ്പോ​ൾ ജി​ബി​നു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദി​ത്യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്​​ക​രി​ച്ചു. പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ്​ കൊ​ട​ങ്ങാ​വി​ള​യി​ലെ​ത്തി തെ​ളി​വെ​ടു​ത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...