Vismaya News
Connect with us

Hi, what are you looking for?

EDUCATION

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം; അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വർഷത്തെ (2024-25) പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

കോഴ്സുകൾ

മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്. (ആയുർവേദ), ബി.എച്ച്.എം.എസ്. (ഹോമിയോ), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി)മെഡിക്കൽ അനുബന്ധം: ബി.എസ്‌സി. (ഓണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്‌സി. (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്‌സി. (ഓണേഴ്‌സ്) കോ- ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. (ഓണേഴ്‌സ്) ക്ലൈമറ്റ് ചേയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക്.ബയോടെക്‌നോളജി (കാർഷിക സർവകലാശാലയിൽ), ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. (വെറ്ററിനറി); ബി.എഫ്.എസ്‌സി. (ഫിഷറീസ്)എൻജിനിയറിങ്: ബി.ടെക്. (എ.പി.ജെ. അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, കേരള കാർഷിക, വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകളിലെ ബി.ടെക്.പ്രോഗ്രാമുകൾ) ബി.ആർക്ക് (ആർക്കിടെക്ചർ) ബി.ഫാം. (ഫാർമസി)കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ, എൻജിനിയറിങ്, ഫാർമസി പ്രവേശനങ്ങളുടെ ഭാഗമായി മാത്രമേ പ്രവേശന പരീക്ഷകൾ നടത്തുന്നുള്ളൂ. എൻജിനിയറിങ്, ഫാർമസി റാങ്ക് പട്ടികകൾ തയ്യാറാക്കുന്ന രീതി, പരിഗണിക്കുന്ന ഘടകങ്ങൾ തുടങ്ങിയവ, പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2024 അടിസ്ഥാനമാക്കിയാണ്.ആർക്കിടെക്ചർ പ്രവേശനം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2024 അഭിരുചി പരീക്ഷാ സ്കോർ, യോഗ്യതാ പരീക്ഷാ മാർക്ക്/ഗ്രേഡ് എന്നിവ പരിഗണിച്ചാണ്.മെഡിക്കൽ, മെഡിക്കൽ അലൈഡ്, ആർക്കിടെക്ചർ കോഴ്‌സുകൾക്ക് പ്രവേശന/അഭിരുചി പരീക്ഷകൾ കേരളത്തിൽ നടത്തുന്നില്ലെങ്കിലും ഈ കോഴ്‌സുകളിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന അലോട്‌മെന്റിൽ താത്‌പര്യമുള്ളവർ, എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷകളുടെ അപേക്ഷ വിളിച്ചിരിക്കുന്ന ഇപ്പോൾത്തന്നെ, അതേ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം നീറ്റ് യു.ജി. 2024, നാറ്റ 2024 (ബാധകമായത്) എന്നിവയ്‌ക്ക് അപേക്ഷിച്ച് യോഗ്യത നേടുകയും വേണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...